Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Balachandra Menon

ബാ​ല​ച​ന്ദ്ര​മേ​നോ​ന് സി​നി​മ​യി​ൽ 50; ആ​ഘോ​ഷം 29ന് ​ത​ല​സ്ഥാ​ന​ത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​യാ​​​ള​​​സി​​​നി​​​മ​​​യി​​​ലെ ഓ​​​ൾ​​​റൗ​​​ണ്ട​​​റാ​​​യ ബാ​​​ല​​​ച​​​ന്ദ്ര​​​മേ​​​നോ​​​ന്‍റെ ക​​രി​​യ​​റി​​ന് അ​​​ര​​​നൂ​​​റ്റാ​​​ണ്ട്. ഇ​​തോ​​ട​​നു​​ബ​​ന്ധി​​ച്ച് മേ​​​നോ​​​ന്‍റെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളും സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ചേ​​​ർ​​​ന്ന് 29ന് ​​​വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​നു ടാ​​​ഗോ​​​ർ തി​​​യ​​​റ്റ​​​റി​​​ൽ ആ​​​ഘോ​​​ഷം സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു.

ന​​​ട​​​ന​​​ഭാ​​​വ​​​ങ്ങ​​​ളു​​​ടെ ഓ​​​ൾ​​​റൗ​​​ണ്ട​​​ർ ജ​​​ഗ​​​തി ശ്രീ​​​കു​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ സി​​​നി​​​മാ​​​രം​​​ഗ​​​ത്തു​​​നി​​​ന്നു​​​ള്ള പ്ര​​​മു​​​ഖ​​​രും ബാ​​​ല​​​ച​​​ന്ദ്ര​​​മേ​​​നോ​​​ന്‍റെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ബാ​​​ല​​​ച​​​ന്ദ്ര​​​മേ​​​നോ​​​ൻ സ്ഥാ​​​പ​​​ക​​​നാ​​​യ ’റോ​​​സ​​​സ് ദ ​​​ഫാ​​​മി​​​ലി ക്ല​​​ബ്ബാ’​​​ണ് ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​ത്.

ക​​​ഥ, തി​​​ര​​​ക്ക​​​ഥ, സം​​​ഭാ​​​ഷ​​​ണം, സം​​​വി​​​ധാ​​​നം: ബാ​​​ല​​​ച​​​ന്ദ്ര​​​മേ​​​നോ​​​ൻ എ​​​ന്ന വ​​​രി​​​ക​​​ൾ വെ​​​ള്ളി​​​ത്തി​​​ര​​​യി​​​ൽ പ്ര​​​ത്യേ​​​ക്ഷ​​​പ്പെ​​​ട്ടു​​​തു​​​ട​​​ങ്ങി​​​യ​​​ത് 1978ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ‘ഉ​​​ത്രാ​​​ട​​​രാ​​​ത്രി ’ മു​​​ത​​​ലാ​​​ണ്. എ​​​ന്നാ​​​ൽ അ​​​തി​​​നും ര​​​ണ്ടു​​​വ​​​ർ​​​ഷം മു​​​ൻ​​​പ് 1975ൽ ​​​നാ​​​ന സി​​​നി​​​മാ വാ​​​രി​​​ക​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട​​​റാ​​​യാ​​​ണ് ബാ​​​ല​​​ച​​​ന്ദ്ര​​​മേ​​​നോ​​​ൻ സി​​​നി​​​മാ​​​ജീ​​​വി​​​ത​​​ത്തി​​​ലെ ക​​​ളി തു​​​ട​​​ങ്ങു​​​ന്ന​​​ത്.

സി​​​നി​​​മാ ജേ​​​ർ​​​ണ​​​ലി​​​സ്റ്റ് എ​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള ആ ​​​യാ​​​ത്ര​​​യാ​​​ണ് ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം സ്വ​​​ന്തം സി​​​നി​​​മ​​​യി​​​ലേ​​​ക്ക് അ​​​ദ്ദേ​​​ഹ​​​ത്തെ എ​​​ത്തി​​​ച്ച​​​ത്. ആ​​​റു സി​​​നി​​​മ​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം, 1981ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ /”മ​​​ണി​​​യ​​​ൻ​​​പി​​​ള്ള അ​​​ഥ​​​വാ മ​​​ണി​​​യ​​​ൻ​​​പി​​​ള്ള’ എ​​​ന്ന സി​​​നി​​​മി​​​യി​​​ലൂ​​​ടെ ര​​​ച​​​ന​​​യ്ക്കും സം​​​വി​​​ധാ​​​ന​​​ത്തി​​​നു​​​മൊ​​​പ്പം ന​​​ട​​​നാ​​​യും മേ​​​നോ​​​ൻ വെ​​​ള്ളി​​​ത്തി​​​ര​​​യി​​​ലെ​​​ത്തി.

1982ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ‘ചി​​​രി​​​യോ ചി​​​രി’ മു​​​ത​​​ൽ സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന സി​​​നി​​​മ​​​ക​​​ളി​​​ൽ മേ​​​നോ​​​നെ മു​​​ഖ്യ​​​വേ​​​ഷ​​​ത്തി​​​ൽ സി​​​നി​​​മാ​​​പ്രേ​​​ക്ഷ​​​ക​​​ർ ക​​​ണ്ടു​​​തു​​​ട​​​ങ്ങി. തു​​​ട​​​ർ​​​ന്ന് മ​​​ല​​​യാ​​​ള​​​സി​​​നി​​​മ​​​യി​​​ൽ അ​​​തൊ​​​രു ബ്രാ​​​ൻ​​​ഡാ​​​യി മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​വി​​​ധാ​​​നം ചെ​​​യ്ത 37 സി​​​നി​​​മ​​​ക​​​ളി​​​ൽ 27ലും ​​​മേ​​​നോ​​​ൻ​​​ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു നാ​​​യ​​​ക​​​ൻ. മി​​​ക്ക​​​വാ​​​റും സി​​​നി​​​മ​​​ക​​​ളി​​​ൽ നാ​​​യി​​​ക​​​മാ​​​രാ​​​യി പു​​​തു​​​മു​​​ഖ​​​ങ്ങ​​​ളെ പ​​​രീ​​​ക്ഷി​​​ക്കാ​​​നും മേ​​​നോ​​​ൻ ധൈ​​​ര്യം​​​കാ​​​ട്ടി. പി​​​ൽ​​​ക്കാ​​​ല​​​ത്ത് മ​​​ല​​​യാ​​​ള​​​സി​​​നി​​​മ അ​​​ട​​​ക്കി​​​വാ​​​ണ ശോ​​​ഭ​​​ന, കാ​​​ർ​​​ത്തി​​​ക, രോ​​​ഹി​​​ണി, പാ​​​ർ​​​വ​​​തി തു​​​ട​​​ങ്ങി​​​യ ന​​​ടി​​​മാ​​​രെ​​​ല്ലാം പു​​​തു​​​മു​​​ഖ​​​ങ്ങ​​​ളാ​​​യി രം​​​ഗ​​​പ്ര​​​വേ​​​ശം​​​ചെ​​​യ്ത​​​ത് ബാ​​​ല​​​ച​​​ന്ദ്ര​​​മേ​​​നോ​​​ന്‍റെ സി​​​നി​​​മ​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ്.

ത​​​ല​​​യി​​​ലൊ​​​രു വ​​​ട്ട​​​ക്കെ​​​ട്ടും​​​കെ​​​ട്ടി​​​യു​​​ള്ള ബാ​​​ല​​​ച​​​ന്ദ്ര​​​മേ​​​നോ​​​ന്‍റെ പ​​​ട​​​വും സി​​​നി​​​മ​​​യു​​​ടെ പേ​​​രി​​​നു താ​​​ഴെ ആ ​​​പേ​​​രും ഉ​​​ണ്ടെ​​​ങ്കി​​​ൽ കു​​​ടും​​​ബ​​​പ്രേ​​​ക്ഷ​​​ക​​​ർ തി​​​യേ​​​റ്റ​​​റു​​​ക​​​ളി​​​ലേ​​​ക്ക് ഒ​​​ഴു​​​കി​​​യെ​​​ത്തി​​​യി​​​രു​​​ന്ന കാ​​​ലം. മ​​​മ്മൂ​​​ട്ടി നാ​​​യ​​​ക​​​നാ​​​യി 1991ൽ ​​​പു​​​റ​​​ത്തു​​​വ​​​ന്ന ’ന​​​യം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു’ ആ​​​ണ് ഇ​​​തി​​​നി​​​ട​​​യി​​​ൽ അ​​​ദ്ദേ​​​ഹം അ​​​ഭ്ര​​​ത്തി​​​ലി​​​ല്ലാ​​​തെ റി​​​ലീ​​​സ് ചെ​​​യ്ത ഏ​​​ക മ​​​ല​​​യാ​​​ള സി​​​നി​​​മ.

പ​​​തി​​​വ് ബാ​​​ല​​​ച​​​ന്ദ്ര​​​മേ​​​നോ​​​ൻ സി​​​നി​​​മ​​​ക​​​ളു​​​ടെ സ്വ​​​ഭാ​​​വ​​​ത്തി​​​ൽ​​​നി​​​ന്ന് വ്യ​​​ത്യ​​​സ്ത​​​മാ​​​യ ക​​​ഥ​​​യാ​​​യി​​​രു​​​ന്നു ആ ​​​സി​​​നി​​​മ​​​യു​​​ടേ​​​ത്. 1986ൽ ’​​​താ​​​യ​​​ക്ക് ഒ​​​രു താ​​​ലാ​​​ട്ട്’ എ​​​ന്ന ത​​​മി​​​ഴ് സി​​​നി​​​മ​​​യും അ​​​ദ്ദേ​​​ഹം സം​​​വി​​​ധാ​​​നം ചെ​​​യ്തു. മ​​​റ്റു സം​​​വി​​​ധാ​​​യ​​​ക​​​രു​​​ടെ മു​​​പ്പ​​​തി​​​ല​​​ധി​​​കം സി​​​നി​​​മ​​​ക​​​ളി​​​ലും അ​​​ദ്ദേ​​​ഹം വേ​​​ഷ​​​മി​​​ട്ടു. ഇ​​​തി​​​നി​​​ട​​​യി​​​ൽ നി​​​ർ​​​മാ​​​താ​​​വ്, ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വ്, സം​​​ഗീ​​​ത​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ, ഗാ​​​യ​​​ക​​​ൻ, എ​​​ഡി​​​റ്റ​​​ർ തു​​​ട​​​ങ്ങി സി​​​നി​​​മ​​​യു​​​ടെ സ​​​ക​​​ല മേ​​​ഖ​​​ല​​​ക​​​ളി​​​ലും മേ​​​നോ​​​ൻ കൈ​​​വ​​​ച്ചു.

ഈ ​​​വ​​​ർ​​​ഷം സി​​​നി​​​മാ​​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ അ​​​ന്പ​​​താ​​​ണ്ടു പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്പോ​​​ൾ ബി. ​​​ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ൻ സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന രാ​​​ഷ്ട്രീ​​​യ സി​​​നി​​​മ​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വേ​​​ഷം ചെ​​​യ്യു​​​ക​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​മി​​​പ്പോ​​​ൾ. വൈ​​​കാ​​​തെ അ​​​ടു​​​ത്ത സി​​​നി​​​മ സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ക​​​യെ​​​ന്ന പ​​​ദ്ധ​​​തി​​​യും ബാ​​​ല​​​ച​​​ന്ദ്ര​​​മേ​​​നോ​​​നു​​​ണ്ട്.

Latest News

Corehub Up